മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ഇന്ത്യ - ഓസ്‌ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റ് ഭീഷണിയില്‍. ഒക്ടോബറിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 26 മുതൽ 30 വരെ ബോക്‌സിങ് ഡേ ടെസ്റ്റും. വിക്ടോറിയയിലെ മെല്‍ബൺ ക്രിക്കറ്റ് മെെതാനം ബോക്സിങ് ഡേ ടെസ്റ്റിന്റെ സ്ഥിരം വേദിയായതിനാൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ എങ്ങിനെ സംഘടിപ്പിക്കുമെന്ന് വ്യക്തമല്ല.
എന്നാല്‍ തിങ്കളാഴ്ച ഇവിടെ 75 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വിക്ടോറിയയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തികള്‍ അധികൃതര്‍ അടച്ചു. ബ്രിസ്ബെയ്ന്‍, അഡ്ലെയ്ഡ്, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. ഇതിനിടെ ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന ഓസ്ട്രേലിയ - സിംബാബ്‌വെ ഏകദിന പരമ്പര മാറ്റിവെച്ചിരുന്നു.
Content Highlights: Victoria has increased Covid-19 cases doubts over the India Australia Boxing Day Test