Photo: twitter.com/BCCI
ന്യൂഡല്‍ഹി: 2023 സീസണ് മുതല്‍ 2027 സീസണ് വരെയുള്ള വനിതാ ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി വയാകോം 18. 951 കോടിയുടേതാണ് കരാര്‍. ഇതോടെ ഓരോ വനിതാ ഐ.പി.എല്‍ മത്സരത്തില്‍ നിന്നും ബിസിസിഐക്ക് ലഭിക്കുക 7.09 കോടി രൂപയാണ്.
രണ്ട് കമ്പനികള്‍ ലേലത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ അവരുടെ അപേക്ഷ നിരസിച്ചതായാണ് വിവരം. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഒരു ലീഗിന് ഇത്തരമൊരു പ്രോത്സാഹനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന വനിതാ ഐ.പി.എല്‍ മാര്‍ച്ചിലാകും നടക്കുക.
നേരത്തേ, പരുഷ ഐ.പി.എലിന്റെ ഡിജിറ്റല്‍ അവകാശം 23,758 കോടി രൂപയ്ക്ക് വയാകോം 18 സ്വന്തമാക്കിയിരുന്നു.
Content Highlights: Viacom 18 win media rights for women s ipl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..