ഗൗതം ഗംഭീറിനെയും ശിഖര്‍ ധവാനെയും സംബന്ധിച്ച് ഐ.പി.എല്‍ പത്താം സീസണ്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ടൂര്‍ണമെന്റായിരുന്നു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് തൊട്ടു പിന്നിലാണ് ഗംഭീറിന്റെയും ധവാന്റെയും സ്ഥാനം. ഇരുതാരങ്ങള്‍ക്കായും കൊല്‍ക്കത്തയും ഹൈദരാബാദും മുടക്കിയ തുക ഗംഭീറും ധവാനും തിരിച്ചു നല്‍കി.

എന്നാല്‍ അവരേക്കാള്‍ കൂടുതല്‍ പണം മുടക്കി ടീമിലെത്തിയ വിരാട് കോലിയും എം.എസ് ധോനിയും ടൂര്‍ണമെന്റില്‍ പരാജയമായിരുന്നു. കോലിയും ധോനിയും ഐ.പി.എല്ലില്‍ നേടിയ ഓരോ റണ്ണിനും നാല് ലക്ഷം രൂപ വീതമാണ് ബാംഗ്ലൂരും പുണെയും നല്‍കിയത്. മുംബൈയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേടിയ ഓരോ റണ്ണിനും ടീം മുടക്കിയത് മൂന്ന് ലക്ഷത്തിലധികം രൂപയാണ്. 

താരങ്ങളും അവര്‍ നേടിയ ഓരോ റണ്ണിനും ടീം മുടക്കിയ തുകയും

ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)- 10 കോടി; 16 ഇന്നിങ്‌സില്‍ നിന്ന് 498 റണ്‍സ് = ഓരോ റണ്ണിനും രണ്ട് ലക്ഷം രൂപ

സുരേഷ് റെയ്‌ന (ഗുജറാത്ത് ലയണ്‍സ്)-9.5 കോടി; 14 ഇന്നിങ്‌സില്‍ നിന്ന് 442 റണ്‍സ് = ഓരോ റണ്ണിനും രണ്ട് ലക്ഷം രൂപ

കിറോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)-9.7 കോടി; 17 ഇന്നിങ്‌സില്‍ നിന്ന് 385 റണ്‍സ് = ഓരോ റണ്ണിനും രണ്ട് ലക്ഷത്തിലധികം രൂപ

ശിഖര്‍ ധവാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) - 12.5 കോടി രൂപ ; 14 ഇന്നിങ്‌സില്‍ നിന്ന് 479 റണ്‍സ് = ഓരോ റണ്ണിനും രണ്ട് ലക്ഷത്തിലധികം രൂപ

രോഹിത് ശര്‍മ്മ (മുംബൈ ഇന്ത്യന്‍സ്)-11.5 കോടി രൂപ ; 17 ഇന്നിങ്‌സില്‍ നിന്ന് 333 റണ്‍സ് = ഓരോ റണ്ണിനും മൂന്ന് ലക്ഷത്തിലധികം രൂപ

എം.എസ് ധോനി (റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റ്) - 12.5 കോടി രൂപ ; 16 ഇന്നിങ്‌സില്‍ നിന്ന് 290 റണ്‍സ് =  ഓരോ റണ്ണിനും നാല് ലക്ഷത്തിലധികം രൂപ

എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) - 9.5 കോടി രൂപ ; ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 219 റണ്‍സ് = ഓരോ റണ്ണിനും നാല് ലക്ഷത്തിലധികം രൂപ

ബെന്‍ സ്റ്റോക്ക്‌സ് (റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റ്)- 14.5 കോടി രൂപ ; 12 ഇന്നിങ്‌സില്‍ നിന്ന് 316 റണ്‍സ് = ഓരോ റണ്ണിനും നാല് ലക്ഷത്തിലധികം രൂപ

വിരാട് കോലി ( റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) - 15 കോടി രൂപ ; 10 ഇന്നിങ്‌സില്‍ നിന്ന് 308 റണ്‍സ് = ഓരോ റണ്ണിനും നാല് ലക്ഷത്തി എണ്‍പതിനായിരം രൂപ