Photo Credit: Getty Images
മെല്‍ബണ്‍: ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയുടെയും (55) ഷഫാലി വര്‍മയുടെയും (49) ബാറ്റിങ് മികവില്‍ ത്രിരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ജയം. ശനിയാഴ്ച ഇന്ത്യ ഏഴ് വിക്കറ്റിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചിന് 173; ഇന്ത്യ 19.4 ഓവറില്‍ മൂന്നിന് 177.
ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ഓസീസ് ആഷ്‌ലി ഗാര്‍ഡനറിന്റെ (57 പന്തില്‍ 93) വെടിക്കെട്ട് ബാറ്റിങ്ങില്‍ മികച്ച സ്‌കോറിലെത്തി. ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും (37) പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയെ ഓപ്പണിങ്ങില്‍ ഷഫാലിയും മന്ഥാനയും നയിച്ചു. 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്. 28 പന്ത് നേരിട്ട ഷഫാലി എട്ട് ഫോറും ഒരു സിക്‌സും നേടി. 48 പന്ത് ക്രീസില്‍ നിന്ന മന്ഥാന ഏഴ് ഫോറടിച്ചു.
ജെമീമ റോഡ്രിഗസ് (30), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20*) എന്നിവരും നിലയുറപ്പിച്ചതോടെ ഇന്ത്യ ജയത്തിലേക്ക് നീങ്ങി.
Content Highlights: Verma, Mandhana help India shock Aus in superb T20I chase
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..