Photo: twitter.com/wiplt20
മുംബൈ: വനിതാട്വന്റി 20 ക്രിക്കറ്റ് ചലഞ്ച് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ വെലോസിറ്റിയ്ക്ക് വിജയം. സൂപ്പര്‍ നോവാസിനെ ഏഴുവിക്കറ്റിനാണ് വെലോസിറ്റി തകര്‍ത്തത്. സൂപ്പര്‍ നോവാസ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെലോസിറ്റി 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 51 പന്തുകളില്‍ നിന്ന് 71 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗറാണ് സൂപ്പര്‍ നോവാസിന് വേണ്ടി തിളങ്ങിയത്. താനിയ ഭാട്ടിയ 36 റണ്‍സെടുത്തപ്പോള്‍ സ്യൂന്‍ ലൂസ് 20 റണ്‍സ് നേടി പുറത്താവാതെ നിന്നു. വെലോസിറ്റിയ്ക്ക് വേണ്ടി കേറ്റ് ക്രോസ് നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തു.
151 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെലോസിറ്റി അനായാസം വിജയത്തിലെത്തുകയായിരുന്നു. ഓപ്പണര്‍ ഷെഫാലി വര്‍മ 33 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്തപ്പോള്‍ ലോറ വോള്‍വാര്‍ഡ് 35 പന്തുകളില്‍ നിന്ന് പുറത്താവാതെ 51 റണ്‍സ് നേടി. നായിക ദീപ്തി ശര്‍മ 24 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സൂപ്പര്‍ നോവാസിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിന് രണ്ട് വിക്കറ്റെടുത്തു.
ആകെ മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. റൗണ്ട് റോബിന് രീതിയില്‍ മൂന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ആദ്യമെത്തുന്ന രണ്ട് ടീം ഫൈനല്‍ കളിക്കും. നിലവില്‍ ആദ്യകളി വിജയിച്ച വെലോസിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു തോല്‍വിയുമുളള സൂപ്പര്‍ നോവാസ് രണ്ടാമതാണ്. ആദ്യ മത്സരം തോറ്റ ട്രെയിന്ബ്ലേസേഴ്സാണ് മൂന്നാമത്.
Content Highlights: womens t20 challenge, velocity, supernovas women, womens t20, cricket
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..