കൃഷ്ണഗിരി (വയനാട്) : കേരളത്തിന്റെ ജഗ്ഗു എന്നറിയപ്പെടുന്ന വി.എ ജഗദീഷ് ഇനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുണ്ടാകില്ല. വയനാട് കൃഷ്ണഗിരിയില്‍ നടന്ന രഞ്ജി ട്രോഫി സെമിഫൈനലില്‍ കേരളം വിദര്‍ഭയ്ക്കെതിരേ തോറ്റതിന് പിന്നാലെ ജഗദീഷ് വിരമിക്കില്‍ പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരങ്ങള്‍ കളിച്ച മുപ്പത്തിയഞ്ചുകാരന് 35.96 ബാറ്റിങ് ശരാശരിയില്‍ 2212 റണ്‍സ് നേടിയിട്ടുണ്ട്. ആറു സെഞ്ചുറിയും 10 അര്‍ദ്ധസെഞ്ചുറിയുമാണ് അക്കൗണ്ടിലുള്ളത്.
'വിരമിക്കുന്നതിനെ കുറിച്ച് കുടുംബാഗങ്ങളോടും സുഹൃത്തുക്കളോടും ചര്‍ച്ച ചെയ്തിരുന്നു. എന്റെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കാനായിരുന്നു അവരെല്ലാം പറഞ്ഞത്. ഇപ്പോള്‍ വിരമിക്കാനുള്ള കൃത്യമായ സമയമാണെന്ന് എനിക്കും തോന്നി. രഞ്ജി ട്രോഫി സെമിയിലെത്തിയ ചരിത്രമെഴുതിയ കേരളാ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞല്ലോ. അതു തന്നെയാണ് വലിയ നേട്ടം. ഒപ്പം ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവുമുണ്ട്.' വി.എ ജഗദീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഓള്‍റൗണ്ടറായ താരം 2004 മുതല്‍ കേരളത്തിന് വേണ്ടി കളിക്കുന്നുണ്ട്. ഈ സീസണില്‍ ഏഴു മത്സരങ്ങള്‍ കളിച്ച മുപ്പത്തിയഞ്ചുകാരന് 27.62 ശരാശരിയില്‍ 221 റണ്‍സടിച്ചു. പുറത്താകാതെ നേടിയ 113 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്കോര്‍.
രഞ്ജി സീസണിന്റെ തുടക്കത്തില്‍ ഹൈദരാബാദിനെതിരെയാണ് താരം 113 റണ്‍സടിച്ചത്. ആറാം നമ്പറില്‍ ജഗദീഷ് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കേരളം അഞ്ചു വിക്കറ്റിന് 114 എന്ന നിലയിലായിരുന്നു. കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയ ജഗദീഷ് കളിയിലെ താരമാകുകയും ചെയ്തു.
Content Highlights: VA Jagadeesh Kerala Cricket Player Retired from First Class Cricket Ranji Trophy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..