വിജയ് ഹസാരെ ട്രോഫി: ഉത്തര്‍ പ്രദേശിനെ അട്ടിമറിച്ച് ഹിമാചല്‍ പ്രദേശ് സെമിയില്‍


ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം 45.3 ഓവറില്‍ അഞ്ചുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹിമാചല്‍ മറികടന്നു

Photo: twitter.com|BCCIdomestic

ജയ്പുര്‍: തമിഴ്‌നാടിന് പിന്നാലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ഹിമാചല്‍ പ്രദേശ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഉത്തര്‍ പ്രദേശിനെ അഞ്ചുവിക്കറ്റിന് അട്ടിമറിച്ചാണ് ഹിമാചല്‍ അവസാന നാലിലെത്തിയത്.

ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം 45.3 ഓവറില്‍ അഞ്ചുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹിമാചല്‍ മറികടന്നു. സ്‌കോര്‍: ഉത്തര്‍ പ്രദേശ് 50 ഓവറില്‍ ഒന്‍പതിന് 207. ഹിമാചല്‍ പ്രദേശ് 45.3 ഓവറില്‍ അഞ്ചിന് 208.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഹിമാചല്‍ നായകന്‍ ഋഷി ധവാന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഉത്തര്‍പ്രദേശിന്റെ പേരുകേട്ട ബാറ്റിങ് നിരയെ വെറും 207 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഹിമാചലിന് സാധിച്ചു. 76 റണ്‍സെടുത്ത റിങ്കു സിങ്ങും 46 റണ്‍സടിച്ച ഭുവനേശ്വര്‍ കുമാറുമാണ് ഉത്തര്‍പ്രദേശിന് വേണ്ടി പൊരുതിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി.

ഹിമാചലിന് വേണ്ടി വിനയ് ഗലേറ്റിയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പങ്കജ് ജയ്‌സ്വാളും സിദ്ധാര്‍ഥ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹിമാചല്‍ 99 റണ്‍സെടുത്ത പ്രശാന്ത് ചോപ്രയുടെയും 58 റണ്‍സെടുത്ത നിഖില്‍ ഗാംങ്ടയുടെയും മികവില്‍ അനായാസ വിജയം സ്വന്തമാക്കി. ഉത്തര്‍ പ്രദേശിനായി ശിവം മാവി മൂന്ന് വിക്കറ്റെടുത്തു. അങ്കിത് രജ്പുത് രണ്ട് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാറിന് വിക്കറ്റെടുക്കാനായില്ല.

Content Highlights: Uttar Pradesh vs Himachal Pradesh Vijay Hazare Trophy 2021 semi final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented