Photo: AFP
മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിലെ സുപ്രധാന താരങ്ങളിലൊരാളാണ് ഇടംകൈയ്യന്‍ ബാറ്ററായ ഉസ്മാന്‍ ഖവാജ. എന്നാല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാനായി ഖവാജയ്ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് വിമാനം കയറാനായില്ല.
ഇന്ത്യയില്‍ നിന്നുള്ള വിസ വൈകിയതിനെത്തുടര്‍ന്ന് ഖവാജയുടെ യാത്ര മുടങ്ങി. സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടെങ്കിലും ഖവാജ ഇപ്പോഴും ഓസ്‌ട്രേലിയയില്‍ തുടരുകയാണ്. വ്യാഴാഴ്ചയോടെ താരം ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിസ വൈകിയതിന്റെ നിരാശ ഒരു തകര്‍പ്പന്‍ ട്രോളിലൂടെ ഖവാജ ആരാധകരുമായി പങ്കുവെച്ചു. ഈ പോസ്റ്റ് ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലാകുകയും ചെയ്തു.
പാകിസ്താനില്‍ ജനിച്ച ഖവാജ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 56 ടെസ്റ്റുകളിലം 40 ഏകദിനങ്ങളും ഒന്‍പത് ട്വന്റി 20 മത്സരങ്ങളിലും കളിച്ചു. 2016-ല്‍ ഐ.പി.എല്ലിലും ഖവാജ കളിച്ചിട്ടുണ്ട്.
ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി ഒന്‍പതിന് നാഗ്പുരില്‍ വെച്ച് നടക്കും. ഡല്‍ഹി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങിലും മത്സരങ്ങളുണ്ട്. നാഗ്പുര്‍ ടെസ്റ്റിന് മുന്നോടിയായി ഓസീസ് ടീം ബെംഗളൂരുവില്‍ പരിശീലനം നടത്തും.
Content Highlights: usman khawaja misses flight to india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..