മാരകമയക്കുമരുന്നായ കൊക്കെയ്‌ന് അടിമയായിരുന്നു, വെളിപ്പെടുത്തലുമായി പാക് ഇതിഹാസം വസീം അക്രം


വസീം അക്രം | Photo: AFP

ലാഹോര്‍: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം താന്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി പാകിസ്താന്റെ ഇതിഹാസ താരം വസീം അക്രം. മാരകമയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ദ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

എന്നാല്‍ ഭാര്യയുടെ മരണത്തോടെ ലഹരി പൂര്‍ണമായും ഉപേക്ഷിച്ചുവെന്നും അക്രം പറയുന്നു. തന്റെ ആത്മകഥയില്‍ ഇക്കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ടെന്നും 56കാരനായ അക്രം പറഞ്ഞു. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് വസീം അക്രം അറിയപ്പെടുന്നത്.



1992 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം. പാക്‌സ്താന് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങളും, 356 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 414, ഏകദിനത്തില്‍ 502 എന്നിങ്ങനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 916 വിക്കറ്റുകളാണ് ഈ ഇടങ്കയ്യന്‍ പേസറുടെ പേരിലുള്ളത്.

ലഹരിക്ക് അടിമയായിരുന്നുവെന്ന ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് കായികലോകം.

Content Highlights: wasim akram, cocaine, reveals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented