Photo Credit: ICC Twitter
കീര്‍ത്തിപുര്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോറിന് പുറത്താകുക എന്ന സിംബാബ്വെയുടെ റെക്കോഡിനൊപ്പം അമേരിക്കയും. ലോകകപ്പ് ലീഗ് രണ്ടിലെ മത്സരത്തില്‍ നേപ്പാളിനെതിരെയാണ് അമേരിക്ക 35 റണ്‍സിന് പുറത്തായത്.
ബുധനാഴ്ച 12 ഓവര്‍ മാത്രമാണ് അമേരിക്കന്‍ ഇന്നിങ്സ് നീണ്ടത്. 16 റണ്‍സെടുത്ത ഓപ്പണര്‍ സേവ്യര്‍ മാര്‍ഷലാണ് അമേരിക്കയുടെ ടോപ്സ്കോറര്‍. ഒമ്പത് ബാറ്റ്സ്മാന്മാര് രണ്ടക്കം കടക്കാതെ പുറത്തായി, നാല് പേര് സംപൂജ്യരായി മടങ്ങി.
നേപ്പാളിനായി സന്ദീപ് ലാമിച്ചാനെ ആറും സുഷന്‍ ഭാരി നാലും വിക്കറ്റെടുത്തു.
മത്സരത്തില്‍ എട്ട് വിക്കറ്റിന് നേപ്പാള്‍ ജയിച്ചു. 2004-ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു സിംബാബ്വെ 35 റണ്‍സിന് പുറത്തായത്.
Content Highlights: USA register joint-lowest total in ODI history
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..