Photo: twitter.com/_FaridKhan
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കി മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മദുക്ത് ചന്ദ്.
കഴിഞ്ഞ ദിവസം ഹൊബാര്‍ട്ട് ഹുറികെയ്ന്‍സിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്സിനായാണ് താരം കളത്തിലിറങ്ങിയത്. കളിയില്‍ താരം എട്ടു പന്തില്‍ നിന്ന് ആറു റണ്‍സെടുത്തു.
2012-ല്‍ ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഉന്മദുക്ത് ചന്ദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ജേതാക്കളായത്. എന്നാല്‍ സീനിയര്‍ ടീമില്‍ ഇടംനേടാന്‍ താരത്തിന് സാധിച്ചില്ല. പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമാണ് താരം ഓസ്ട്രേലിയയില്‍ കളിക്കാനെത്തിയത്.
Content Highlights: unmukt chand becomes 1st indian male cricketer to play in bbl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..