ക്വീണ്‍സ്ടൗണ്‍: ബംഗ്ലാദേശിനെ 131 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. നേരത്തെ സെമിയില്‍ കടന്ന പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികളായി എത്തുക.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 266 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 134 റണ്‍സിന് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു. കമലേഷ് നാഗര്‍കോട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിങ് നിര എതിരാളികളെ എറിഞ്ഞിടുകയായിരുന്നു. 42.1 ഓവറില്‍ എല്ലാ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരും പുറത്തായി. 7.1 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാഗര്‍കോട്ടി മൂന്നു വിക്കറ്റ് നേടി. ശിവം മാവിയും അഭിഷേക് ശര്‍മ്മയും രണ്ടും വീതവും അനുകുല്‍ റോയ് ഒന്നും വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 86 റണ്ണെടുത്ത ഷുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് മികവിലാണ് 265 റണ്‍സ് നേടിയത്. അഭിഷേക് ശര്‍മ്മ 50 ഉം ക്യാപ്റ്റന്‍ പാര്‍ത്ഥീവ് പങ്കജ് ഷാ 40 ഉം റണ്ണെടുത്ത് ഗില്ലിന് പിന്തുണ നല്കി. 49.2 ഓവറില്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാന്മാരും പുറത്താകുകയായിരുന്നു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന് സെമിയില്‍ പ്രവേശിച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..