Photo: twitter.com/mufaddal_vohra
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ പൊരുതുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി അജിങ്ക്യ രഹാനെയുടെ വിക്കറ്റ്. ഇന്ത്യയെ ഒറ്റയ്ക്ക് മുന്നില്‍ നിന്ന് നയിച്ച രഹാനെയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. രഹാനെയുടെ പുറത്താവല്‍ വീണ്ടും ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു.
മത്സരത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത രഹാനെയെ അവിശ്വസനീയ ക്യാച്ചിലൂടെ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് പുറത്താക്കിയത്. ഗ്രീന്റെ ക്യാച്ച് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കമ്മിന്‍സിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച രഹാനെയ്ക്ക് പിഴച്ചു. താരത്തിന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പിലേക്ക് കുതിച്ചു. സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ഗ്രീന്‍ ശരവേഗത്തില്‍ ഡൈവ് ചെയ്ത് അതിവേഗത്തില്‍ വന്ന പന്ത് ഒറ്റക്കൈ കൊണ്ട് പിടിച്ച് ഏവരെയും അത്ഭുതപ്പെടുത്തി.
ഇത് വിശ്വസിക്കാനാവാതെ തലതാഴ്ത്തി രഹാനെ മടങ്ങി. ഇന്ത്യയ്ക്ക് വേണ്ടി 89 റണ്‍സാണ് രഹാനെ നേടിയത്. രഹാനെയുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. ഗ്രീനിന്റെ ക്യാച്ച് ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. 50 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ക്രീസിലെത്തിയ രഹാനെ ടീം സ്‌കോര്‍ 261 റണ്‍സിലെത്തിച്ചശേഷമാണ് കളം വിട്ടത്.
Content Highlights: unbelievable catch by cameroon green in wtc final 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..