സ്വപ്‌നസാഫല്യം; ഉമ്രാന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം, ക്യാപ്‌ സമ്മാനിച്ചത് ഭുവി


Photo: twitter.com/BCCI

ഡബ്ലിന്‍: അങ്ങനെ ഐപിഎല്ലിന്റെ കണ്ടെത്തലായ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഉമ്രാന്‍ ആദ്യമായി ദേശീയ ടീം ജേഴ്‌സി അണിയുക.

ഞായറാഴ്ച നടക്കുന്ന മത്സരത്തിനു മുമ്പായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ഉമ്രാന് ടീം ക്യാപ്പ് സമ്മാനിച്ചു.

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ഉമ്രാന്‍ തന്റെ വേഗമേറിയ പന്തുകള്‍ കൊണ്ട് ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ച്ചയായി 140 കി. മീറ്ററിലേറെ വേഗത്തിലാണ് ഉമ്രാന്റെ പന്തുകള്‍ ബാറ്റര്‍ക്ക് നേരെയെത്തുന്നത്. പലപ്പോഴും പന്തുകള്‍ 150 കി.മീറ്ററിലധികം വേഗത കൈവരിക്കുന്നതും കാണാം.

2021 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 152.95 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ആ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. നെറ്റ് ബൗളറായി ഹൈദരാബാദിനൊപ്പം ചേര്‍ന്ന ഉമ്രാന്, പേസര്‍ ടി. നടരാജന് കോവിഡ് ബാധിച്ചതോടെ ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു.

പിന്നാലെ 15-ാം സീസണില്‍ ഹൈദരാബാദിന്റെ പ്രധാന ബൗളര്‍മാരില്‍ ഒന്നായി. 2021 ജനുവരി 18-നാണ് മാലിക് ആദ്യമായി ജമ്മു കശ്മീരിനായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കശ്മീരിനായി കളത്തിലിറങ്ങിയ താരം തന്റെ പന്തുകളുടെ വേഗം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി.

തൊട്ടടുത്ത മാസം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും മാലിക്കിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചു. 2021 ഫെബ്രുവരി 27-ന് വിജയ് ഹസാരെ ട്രോഫിയില്‍ കശ്മീര്‍ ടീമിനായി മാലിക് കളത്തിലിറങ്ങി. ഈ ടൂര്‍ണമെന്റുകളിലെ പ്രകടനമാണ് താരത്തെ സണ്‍റൈസേഴ്സിന്റെ റഡാറിലെത്തിക്കുന്നത്. ആദ്യ മത്സരം കൊണ്ടു തന്നെ പ്രതിഭയുള്ള താരമാണെന്ന് തെളിയിക്കാനും എതിര്‍ ടീമിന്റെ തന്നെ പ്രശംസ നേടാനും ഉമ്രാന്‍ മാലിക്കിനായി.

Content Highlights: Umran Malik to make t20 debut for india

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented