Photo: twitter.com/MirrorSport
എജ്ബാസ്റ്റണ്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന് അമ്പയറുടെ ശകാരം.
എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിടെയാണ് സംഭവം. അമ്പയര്‍ റിച്ചാര്‍ഡ് കെറ്റല്ബറോയാണ് ബ്രോഡിനെ ശകാരിച്ചത്. ബാറ്റിങ്ങിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഷോര്‍ട്ട് ബോള്‍ എറിയുന്നതിനെ കുറിച്ച് അമ്പയറോട് പരാതിപ്പെടാന്‍ ചെന്നതായിരുന്നു ബ്രോഡ്.
ക്രീസില്‍ അഞ്ചു പന്തുകള്‍ മാത്രം നേരിട്ട ശേഷമായിരുന്നു ബ്രോഡ് പരാതിയുമായി കെറ്റല്ബറോയുടെ അടുത്തെത്തിയത്. എന്നാല്‍ ബ്രോഡിനോട് വായടക്കി ബാറ്റിങ് തുടരാനായിരുന്നു അമ്പയറുടെ പ്രതികരണം.
''അമ്പയറിങ് ഞങ്ങള്‍ ചെയ്തോളാം. നിങ്ങള്‍ പോയി ബാറ്റ് ചെയ്യൂ. അല്ലെങ്കില്‍ നിങ്ങള്‍ വീണ്ടും കുഴപ്പത്തിലാകും. വായടക്കി ബാറ്റിങ് തുടരുക.'' - കെറ്റല്‍ബറോ ബ്രോഡിനോട് പറഞ്ഞ വാക്കുകള്‍ സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..