അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പേസര്‍ ഉമേഷ് യാദവിനെ രണ്ടു ദിവസത്തിനുള്ളില്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാക്കും.
ഫെബ്രുവരി 24-നാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് പാസായാല്‍ ഒരുപക്ഷേ ഉമേഷായിരിക്കും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ നിരയിലെ ഏക മാറ്റം. ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഉമേഷിന് പിന്മാറേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഷാര്‍ദുല്‍ താക്കൂറിന് പകരമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉമേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: Umesh Yadav set to undergo a fitness test in couple of days