മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റ് നഷ്ടമാകാന്‍ സാധ്യത. 

ബൗള്‍ ചെയ്യുന്നതിനിടെ കാലിലെ പേശിക്ക് വേദന അനുഭവപ്പെട്ട ഉമേഷ് മുടന്തിയാണ് മൈതാനത്ത് നിന്ന് മടങ്ങിയത്. താരത്തെ ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഉമേഷിന് മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ടീമിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഓസീസിനെതിരായ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ തിളങ്ങിയ തമിഴ്‌നാട്ടുകാരന്‍ ടി. നടരാജന് ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും നെറ്റ് ബൗളറായി നടരാജന്‍ ഇപ്പോഴും ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ഉണ്ട്. നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Umesh Yadav may miss Third Test T Natarajan to be added