അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. ഫിറ്റ്‌നസ് ടെസ്റ്റ് പാസായ പേസര്‍ ഉമേഷ് യാദവിനെ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി.

നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. 

തിങ്കളാഴ്ച മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസായതോടെയാണ് താരത്തെ ടീമിലെടുത്തത്. ഉമേഷിനെ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള 18  അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കായികക്ഷമത തെളിയിച്ചാല്‍ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതോടെ ഷാര്‍ദുല്‍ താക്കൂറിനെ വിജയ് ഹസാരെ ട്രോഫിക്കായി സ്‌ക്വാഡില്‍ നിന്ന് റിലീസ് ചെയ്തു.

Umesh Yadav back in India squad for last 2 Tests

ഫെബ്രുവരി 24-നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. പിങ്ക് ടെസ്റ്റില്‍ മൂന്ന് പേസര്‍മാരുമായി ഇറങ്ങാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ ഇഷാന്തിനും ബുംറയ്ക്കുമൊപ്പും ഉമേഷും അന്തിമ ഇലവനില്‍ എത്തിയേക്കും.

Content Highlights: Umesh Yadav back in India squad for last 2 Tests