പാകിസ്താൻ പേസ് ബൗളർ ഉമർ ഗുൽ | Photo: AAMIR QURESHI| AFP
ഇസ്ലാമാബാദ്: പാകിസ്താന്‍ പേസ് ബൗളര്‍ ഉമര്‍ ഗുല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാഷണല്‍ ടി20 കപ്പോടെയാണ് ഗുല്ലിന്റെ പ്രഖ്യാപനം.
2016 സെപ്റ്റംബറിലാണ് ഗുല്‍ അവസാനമായി പാകിസ്താന്‍ ദേശീയ ടീമിന്റെ ജേഴ്‌സിയണിഞ്ഞത്. 2003 ഏപ്രിലില്‍ സിംബാബ്‌വെയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച ഗുല്‍ നീണ്ട 13 വര്‍ഷക്കാലം പാക് ബൗളിങ് നിരയിലെ പ്രധാന താരമായിരുന്നു.
പാകിസ്താന്‍ ടീമിനായി 47 ടെസ്റ്റില്‍ നിന്ന് 163 വിക്കറ്റും ഏകദിനങ്ങളില്‍ നിന്ന് 179 വിക്കറ്റും 60 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റും നേടിയിട്ടുണ്ട്. 2016-ല്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ട്വന്റി 20 ലീഗുകളുടെ ഭാഗമായിരുന്നു ഗുല്‍.
2002-ലെ അണ്ടര്‍ 19 ലോകകപ്പോടെയാണ് ഗുല്‍ ശ്രദ്ധിക്കപ്പെടുന്നത്. യോര്‍ക്കറുകള്‍ എറിയുന്നതിലെ കൃത്യതയായിരുന്നു ഗുല്ലിന്റെ പ്രത്യേകത.
ഇന്ത്യ കിരീടം നേടിയ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ റണ്ണറപ്പായ പാക് ടീമിനായി മികച്ച പ്രകടനമാണ് ഗുല്‍ പുറത്തെടുത്തത്. ആ ടൂര്‍ണമെന്റില്‍ 13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിന്‍ മുന്നിലായിരുന്നു ഗുല്‍.
Content Highlights: Umar Gul retires from all formats of cricket Pakistan fast bowler bids goodbye
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..