പാകിസ്താന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കി താരങ്ങള്‍ തമ്മില്‍ വഴക്ക്. അന്താരാഷ്ട്ര താരങ്ങളായ ഉമര്‍ അക്മലും ജുനൈദ് ഖാനും തമ്മിലാണ് പാകിസ്താന്‍ കപ്പിനായുള്ള മത്സരത്തിന് മുന്നോടിയായാണ് പ്രശ്‌നമുണ്ടായത്.
ഇടങ്കയ്യന്‍ പേസ് ബൗളറായ ജുനൈദിനെ മാറ്റി ഓള്‍റൗണ്ടര്‍ നാസിര്‍ നസീറിനെ ടീമിലെടുത്തതെന്തിനെന്ന ഉമറിന്റെ വിശദീകരണമാണ് ജുനൈദിനെ ദേഷ്യം പിടിപ്പിച്ചത്. ടോസിടുന്ന സമയത്തായിരുന്നു ഉമര്‍ അക്മലിന്റെ വിശദീകരണം. താന്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ ജുനൈദ് അവിടെ ഇല്ലായിരുന്നുവെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഉമര്‍ അക്മല്‍ പറഞ്ഞു.
തുടര്‍ന്ന് പരിശീലകനും മാനജേരും ജുനൈദ് ഇന്ന് കളിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഇത് തന്നെ അറിയിക്കണമായിരുന്നുവെന്നും ജുനൈദിന്റെ പിന്മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഉമര്‍ അക്മല്‍ ചൂണ്ടിക്കാട്ടി.
@JunaidkhanREAL clears his position on Umer Akmal Statement, "Me team chr ky bhaga nhi hon mjh umer akmal ki bat pe afsos hua" #Pakistancup pic.twitter.com/IzDy4nRMJe
— Zeeshan Ahmed (@mrsportsjourno) 27 April 2017
എന്നാല്‍ ഇതിന് പിന്നാലെ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ജുനൈദ് തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തി. ഹോട്ടല്‍ മുറിയിൽ നിന്നാണ് ജുനൈദ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഭക്ഷ്യവിഷബാധ മൂലമാണ് താന്‍ മത്സരത്തില്‍ നിന്ന് വിട്ടു നിന്നതെന്നും അല്ലാതെ അക്മല്‍ പറയുന്നത് പോലെ ഓടിപ്പോയതല്ലെന്നും ജുനൈദ് വീഡിയോയില്‍ പറയുന്നു. ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും ടീം ഡോക്ടറാണ് തന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടതെന്നും ജുനൈദ് മറുപടി നല്‍കി.
For those who wants to know what @Umar96Akmal said about @JunaidkhanREAL in captain's talk at toss.#Pakistancup pic.twitter.com/EBburlVP0N
— Zeeshan Ahmed (@mrsportsjourno) 27 April 2017
അതേസമയം ഈ പ്രശ്‌നത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൊമെസ്റ്റിക് ക്രിക്കറ്റ് അഫയേഴ്‌സ് ജനറല്‍ മാനേജരായ ഷഫീഖ് അഹമ്മദാണ് അന്വേഷണസമിതിയുടെ തലവന്‍. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുക.