
യു.എ.ഇ ക്രിക്കറ്റ് ടീം
മസ്‌കറ്റ്: 2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് അയര്‍ലന്‍ഡും യു.എ.ഇയും യോഗ്യത നേടി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്വാളിഫയര്‍ എ യുടെ ഫൈനലില്‍ എത്തിയതോടെയാണ് ഇരുടീമുകളും യോഗ്യത നേടിയത്.
ഇത്തവണ ഓസ്‌ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചുവന്ന നേപ്പാളിനെ 68 റണ്‍സിന് തകര്‍ത്താണ് യു.എ.ഇ യോഗ്യത നേടിയത്. അയര്‍ലന്‍ഡ് 56 റണ്‍സിന് ഒമാനെ കീഴടക്കി.
യു.എ.ഇയുടെ രണ്ടാമത്തെ മാത്രം ട്വന്റി 20 ലോകകപ്പ് പ്രവേശനമാണിത്. മുന്‍പ് 2014-ല്‍ യോഗ്യത നേടിയെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
അയര്‍ലന്‍ഡും യു.എ.ഇയും യോഗ്യത നേടിയതോടെ ലോകകപ്പിലെ നിലവിലെ ടീമുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു. ഇനി രണ്ട് ടീമുകള്‍ക്ക് കൂടിയാണ് അവസരമുള്ളത്.
നേപ്പാളിനെതിരേ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 18.4 ഓവറില്‍ വെറും 107 റണ്‍സിന് ഓള്‍ ഔട്ടായി.
ഒമാനെതിരേ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ ഒമാന്‍ 18.3 ഓവറില്‍ വെറും 109 റണ്‍സിന് ഓള്‍ ഔട്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..