Photo: PTI
ബെംഗളൂരു: അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം കിരീട നേട്ടത്തോടെ ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം വെസ്റ്റിന്‍ഡീസില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി.
കരീബിയന്‍ മണ്ണില്‍ നിന്ന് ആംസ്റ്റര്‍ഡാം, ദുബായ് വഴിയുള്ള വിമാനത്തിലാണ് ഇന്ത്യന്‍ യുവനിര ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് ബുധനാഴ്ച നടക്കുന്ന ബിസിസിഐയുടെ അഭിനന്ദന ചടങ്ങുകള്‍ക്കായി ടീം ചൊവ്വാഴ്ച തന്നെ അഹമ്മദാബാദിലേക്ക് തിരിക്കും.
ഐസിസി തന്നെയാണ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി യാത്രാ സൗകര്യം ഒരുക്കുന്നത്. ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം അതിനാല്‍ തന്നെ എക്കണോമി ക്ലാസിലാണ് യാത്ര ചെയ്തത്.
ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകര്‍ത്തായിരുന്നു ടീം ഇന്ത്യയുടെ കിരീട നേട്ടം. രാജ് ബവയുടെ അഞ്ചു വിക്കറ്റ് പ്രകടനവും രവി കുമാറിന്റെ നാലു വിക്കറ്റ് പ്രകടനവുമാണ് ഫൈനലില്‍ ഇന്ത്യയ്ക്ക് കരുത്തായത്.
Content Highlights: U19 World Cup-winning indian team reaches home from West Indies
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..