ലോകകപ്പ് വിജയത്തിന് ശേഷം വീട്ടില്‍ ചിലവഴിച്ചത് അര മണിക്കൂര്‍, ഉറങ്ങാന്‍ പോലും നേരമില്ലാതെ യഷ് ദുല്‍


യഷ് ദുൽ | Photo: PTI

ന്യൂഡല്‍ഹി: 18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കുക എന്നത് കരിയറില്‍ താന്‍ സ്വയം നിര്‍ണയിച്ചിരിക്കുന്ന ലക്ഷ്യമാണെന്ന് അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ യഷ് ദുല്‍.

ബിസിസിഐയുടെ സ്വീകരണത്തിന് ശേഷം ഡല്‍ഹിയിലെ വീട്ടില്‍ തിരിച്ചെത്തിയ യഷ് ദുല്‍ കുടുംബാഗങ്ങള്‍ക്കൊപ്പം അര മണിക്കൂര്‍ മാത്രമാണ് ചിലവഴിക്കാനായത്. പിന്നാലെ തന്റെ സ്‌കൂളായ ബാല്‍ ഭവനില്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. ശേഷം രഞ്ജി ട്രോഫി മത്സരിക്കാന്‍ ഗുവാഹത്തിയിലും പോയി.

കുറച്ചു ദിവസങ്ങളായി ഉറങ്ങിയില്ലെന്നും ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്നും ദുല്‍ വ്യക്തമാക്കി. 'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറങ്ങാന്‍ പോലും സമയം കിട്ടിയിട്ടില്ല. അതില്‍ എനിക്ക് പരാതിയില്ല. ഭാവിയില്‍ മികച്ച നേട്ടം കൈവരിക്കാനുള്ള പരിശ്രമം മാത്രമാണ് മുന്നില്‍. 18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുക എന്നതാണ് എന്റെ മുന്നിലെ ലക്ഷ്യം. അതു നടന്നില്ലെങ്കില്‍ പരിശ്രമവും കഠിനധ്വാനവും തുടരും.' യഷ് ദുല്‍ പറയുന്നു.

അണ്ടര്‍-19 ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ താരം വിരാട് കോലിയുമായുള്ള സംഭാഷണത്തെ കുറിച്ചും യഷ് മനസ്സുതുറന്നു. 2008 ലോകകപ്പിലെ അനുഭവങ്ങള്‍ കോലി പങ്കിട്ടെന്നും അതു ഫൈനലില്‍ സഹായകരമായെന്നും ദുല്‍ പറയുന്നു. എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്തെല്ലാം ഒഴിവാക്കണമെന്നും കോലിയുമായുള്ള സംഭാഷണത്തില്‍ വ്യക്തമായതായും ദുല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: U19 World Cup winning captain Yash Dhull

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented