അണ്ടര്‍ 19 ലോകകപ്പ്; കോവിഡ് ഭീഷണി മറികടന്ന്‌ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍


Photo: twitter.com/BCCI

ടാറൗബ (ട്രിനിഡാഡ്): അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ യുവനിര സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കോവിഡ് ബാധിച്ച് ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് താരങ്ങളെ നഷ്ടമായിട്ടും 174 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിഷാന്ത് സിന്ധുവാണ് യാഷ് ദുളിന് പകരം ടീമിനെ നയിച്ചത്.

ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 39 ഓവറില്‍ 133 റണ്‍സിന് ഓള്‍ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറികള്‍ നേടിയ ആംഗ്രിഷ് രഘുവംശി (79), ഹര്‍നൂര്‍ സിങ് (88), രാജ് ബാവ (42), ക്യാപ്റ്റന്‍ നിഷാന്ത് സിന്ധു (36), രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍ (39*) എന്നിവരുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തു. ആംഗ്രിഷ് രഘുവംശി - ഹര്‍നൂര്‍ സിങ് ഓപ്പണിങ് സഖ്യം 25.3 ഓവറില്‍ 164 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിരങ്ങിയ അയര്‍ലന്‍ഡ് നിരയ്ക്ക് കാര്യമായൊന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ പൊരുതാനായില്ല. 40 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത സ്‌കോട്ട് മാക്‌ബെത്താണ് അവരുടെ ടോപ് സ്‌കോറര്‍. ആറ് താരങ്ങളാണ് അയര്‍ലന്‍ഡ് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്.

ഇന്ത്യയ്ക്കായി അനീശ്വര്‍ ഗൗതം, കൗശല്‍ താംബെ, ഗാര്‍വ് സാങ്‌വാന്‍ എന്നിവര്‍ രണ്ടും രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍, രവി കുമാര്‍, വിക്കി ഒസ്ത്‌വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: u 19 world cup 2022 india beat ireland qualify for super league quarter-finals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022

Most Commented