Photo: twitter.com/ICC
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ ആദ്യമായി കീഴടക്കി പരമ്പര നേടിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ബംഗ്ലാദേശിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ചരിത്രം കുറിച്ചത്.
അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാദേശ് ഐതിഹാസിക വിജയം നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 154 റണ്‍സിന് ഓള് ഔട്ടാക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചു. അഞ്ചുവിക്കറ്റെടുത്ത ടസ്കിന് അഹമ്മദാണ് പ്രോട്ടീസിന്റെ നടുവൊടിച്ചത്. 9 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ടസ്കിന് അഞ്ചുവിക്കറ്റെടുത്തത്. ഷാക്കിബ് അല്‍ ഹസ്സന് രണ്ട് വിക്കറ്റെടുത്തു. 39 റണ്‍സെടുത്ത ജാന്നേമാന്‍ മലാന് മാത്രമാണ് പ്രോട്ടീസിനുവേണ്ടി പിടിച്ചുനിന്നത്.
157 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ തമീം ഇഖ്ബാലും ലിട്ടണ്‍ ദാസും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ തന്നെ 127 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണര്‍മാര്‍ ബംഗ്ലാദേശിനായി വിജയമുറപ്പിച്ചു. 48 റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെ കേശവ് മഹാരാജ് പുറത്താക്കി. പകരം വന്ന ഷാക്കിബ് അല്‍ ഹസ്സനെ (18 നോട്ടൗട്ട്) കൂട്ടുപിടിച്ച് തമീം ഇഖ്ബാല്‍ ടീമിന് വിജയം സമ്മാനിച്ചു. തീം 82 പന്തുകളില്‍ നിന്ന് 87 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് 38 റണ്‍സിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏഴുവിക്കറ്റിന് ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കിയിരുന്നു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബംഗ്ലാദേശ് പേസ് ബൗളര്‍ ടസ്കിന് അഹമ്മദാണ് പരമ്പരയുടെ താരം.
Content Highlights: Twitter Reacts As Bangladesh Script History With Maiden Bilateral ODI Series Win In South Africa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..