നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരം പാകിസ്താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായപ്പോള്‍ പാകിസ്താന് നാണക്കേട് മാത്രമാണ് ബാക്കിയായത്. പാകിസ്താന്റെ പരാജയം സോഷ്യല്‍ മീഡിയയും കണക്കിന് കളിയാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കിയ പാകിസ്താനെ ഇംഗ്ലണ്ട് ശരിക്കും ടെസ്റ്റ് ചെയ്തുവെന്നും പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഇംഗ്ലണ്ട് നടത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് ഐ.സി.സിക്ക് കത്തയച്ചുവെന്നുമാണ് ട്വിറ്ററില്‍ പാകിസ്താനെ കളിയാക്കുന്നവര്‍ പറയുന്നത്. പത്ത് ഓവറില്‍ നൂറിലധികം റണ്‍സ് വഴങ്ങിയ പാക് ബൗളര്‍ വഹാബ് റിയാസിനെ ഉന്നംവെച്ചും നിരവധി ട്രോളുകളാണുള്ളത്. പാകിസ്താനായി സെഞ്ച്വറി നേടുന്ന ആദ്യ ബൗളര്‍ എന്നാണ് വഹാബിനെക്കുറിച്ചുള്ള ട്രോളുകളില്‍ അധികവും.

 

 

troll

troll