മുംബൈ:  കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായുള്ള രണ്ട് ഏകദിനങ്ങള്‍ക്കുള്ള പതിനാലംഗ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലി നയിക്കുന്ന ടീമിലേക്ക് ആദ്യമായി റിഷഭ് പന്തിനും സ്ഥാനം ലഭിച്ചു. എന്നാല്‍ ഒരു താരത്തെ ടീമിലെടുത്തത് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. മധ്യനിര ബാറ്റ്‌സ്മാനായ മനീഷ് പാണ്ഡെയാണ് ആ താരം.

എന്തു പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷിനെ ടീമിലെടുത്തതെന്നും ആരാധകര്‍ ചോദിക്കുന്നു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരെ എട്ടു റണ്‍സും ശ്രീലങ്കക്കെതിരെ രണ്ട് റണ്‍സുമായിരുന്നു മനീഷിന്റെ സമ്പാദ്യം. 

മനീഷ് പാണ്ഡേക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുക്കാമായിരുന്നു എന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിന്റെ ബന്ധുവാണോ മനീഷെന്നും ടീമിലുള്‍പ്പെടുത്താനായി ബി.സി.സി.ഐയ്ക്ക് താരം കാശ് കൊടുക്കുന്നുണ്ടോ എന്നുമാണ് ആരാധകരുടെ ട്വീറ്റ്.

tweet

tweet

tweet

Content Highlights: Twitter Fume After Manish Pandey Finds Spot in ODI Squad