നൂറാം ടെസ്റ്റ് ക്യാപ് സ്വീകരിച്ച്, അനുഷ്‌കയെ ചുംബിച്ച് കോലി; എങ്ങനെ ഗ്രൗണ്ടിലെത്തിയെന്ന് ആരാധകര്‍


1 min read
Read later
Print
Share

ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് മുന്‍ ക്യാപ്റ്റന് ക്യാപ് സമ്മാനിച്ചത്.

അനുഷ്‌ക ശർമയെ ചുംബിക്കുന്ന വിരാട് കോലി | Photo: BCCI

മൊഹാലി: ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയില്‍ നടക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ കരിയറില്‍ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ കളത്തിലിറങ്ങിയതോടെ കോലി 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഈ മത്സരത്തിന് തൊട്ടുമുമ്പ് നൂറാം ടെസ്റ്റ് ക്യാപ് നല്‍കി ബിസിസിഐ കോലിയെ ആദരിച്ചു. ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് മുന്‍ ക്യാപ്റ്റന് ക്യാപ് സമ്മാനിച്ചത്.

ഈ ചടങ്ങില്‍ കോലിക്കും ഇന്ത്യന്‍ ടീമിനുമൊപ്പം ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മയും ഗ്രൗണ്ടിലെത്തിയിരുന്നു. ഈ സമയത്ത് അനുഷ്‌ക എങ്ങനെ ഗ്രൗണ്ടിലെത്തി എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ഇത് നിയമവിരുദ്ധമല്ലേ എന്നും ട്വീറ്റുകളിലൂടെ ആരാധകര്‍ ചോദിക്കുന്നു.

കോലിയുടെ സഹോദരനും മറ്റു കുടുംബാഗങ്ങളും മുന്‍ പരിശീലകരും സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍ അനുഷ്‌കയെ മാത്രം ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അനുവദിച്ചത് എന്തിനാണെന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ കോലിയേയും അനുഷ്‌കയേയും പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇഷാന്ത് ശര്‍മ നൂറാം ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ അന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗ്രൗണ്ടിലെത്തിയിരുന്നുവെന്ന് കോലിയേയും അനുഷ്‌കയേയും പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

മനോഹരമായ പ്രസംഗത്തിലൂടെ കോലിയെ അഭിനന്ദിച്ചാണ് ദ്രാവിഡ് ക്യാപ് കൈമാറിയത്. ഇതിന് അതേരീതിയില്‍ കോലി മറുപടിയും നല്‍കി. അതിനുശേഷം അനുഷ്‌കയെ ചുംബിച്ച് കോലി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കോലിക്ക് മുമ്പ് 11 താരങ്ങള്‍ ഇന്ത്യക്കായി നൂറു ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സുനില്‍ ഗാവസ്‌കള്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, കപില്‍ ദേവ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ല, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണന്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്‍മ എന്നിവരാണ് ഇതിന് മുമ്പ് 100 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞവര്‍.

Content Highlights: Twitter divided as Anushka Sharma joins Virat Kohli during India stars 100th Test felicitation

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sachin and modi

1 min

പ്രധാനമന്ത്രിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി സമ്മാനിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

Sep 23, 2023


bangladesh cricket

1 min

ഏഷ്യാകപ്പില്‍ ഇനി സൂപ്പര്‍ പോരാട്ടങ്ങള്‍! സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

Sep 6, 2023


kl rahul

1 min

രാഹുല്‍ ആരോഗ്യവാന്‍, സൂപ്പര്‍താരത്തിനെ പിന്തുണച്ച് ചീഫ് സെലക്ടര്‍ അഗാര്‍ക്കര്‍

Sep 5, 2023


Most Commented