വിരാട് കോലി മകൾ വാമികയ്ക്കൊപ്പം | Photo: PTI, Instagram|Virat Kohli
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദക്കൊടുങ്കാറ്റുണ്ടാക്കിയ നായക മാറ്റത്തിന് പിന്നാലെ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും വിരാട് കോലിയും ഒരുമിച്ചു കളിക്കുന്നത് കാണാന്‍ ഇനിയും കാത്തിരിക്കണം. കോലി നയിക്കുന്ന ടെസ്റ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ രോഹിത് ശര്‍മയും രോഹിത് നയിക്കുന്ന ഏകദിന ടീമിന്റെ പരമ്പരയില്‍ കോലിയും കളിക്കില്ല.
വിരാട് കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ കഴിഞ്ഞ ആഴ്ച്ചയാണ് തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിവാദങ്ങളും മുള പൊട്ടിയിരുന്നു. കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പരിശീലനത്തിനിടയ്ക്ക് പരിക്കേറ്റെന്ന് കാണിച്ച് രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവായത്. പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നാലെ ഏകദിന പരമ്പരയിലുണ്ടാകില്ലെന്ന് കോലിയും അറിയിച്ചു. മകള്‍ വാമികയുടെ പിറന്നാള്‍ ആഘോഷമാണ് പരമ്പരയില്‍ വിട്ടുനില്‍ക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ അവസാന ടെസ്റ്റ് തുടങ്ങുന്ന ജനുവരി 11-നാണ് വാമികയുടെ പിറന്നാളെന്നും അങ്ങനെയെങ്കില്‍ കോലി വിട്ടുനില്‍ക്കേണ്ടത് അവസാന ടെസ്റ്റില്‍ നിന്നാകണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി 19-നാ്ണ് ഏകദിന പരമ്പര തുടങ്ങുന്നത്. രണ്ടു താരങ്ങള്‍ക്കും അഹങ്കാരമാണെന്നും അതിനാലാണ് ഒരാള്‍ക്ക് കീഴില്‍ മറ്റൊരാള്‍ കളിക്കാത്തതെന്നും ആരാധകര്‍ ട്വീറ്റിലൂടെ അഭിപ്രായപ്പെടുന്നു. രോഹിതിന്റെ പരിക്ക് ബിസിസിഐ ഒരുക്കിയ തിരക്കഥയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
Content Highlights: Twitter comes down hard on Virat Kohli after he skips ODI series against SA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..