ട്വന്റി20 ലോകകപ്പ്: ബുംറയ്ക്ക് പകരക്കാരന്‍ ഷമി?; സൂചന നല്‍കി ദ്രാവിഡും രോഹിത്തും


ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് റിസര്‍വ് ഫാസ്റ്റ് ബൗളര്‍മാരാണുള്ളത്. റിസര്‍വിലുള്ള ഷമിക്കും ദീപക് ചഹാറിനും പകരം മറ്റൊരാളെ പരിഗണിക്കാനുമിടയുണ്ട്.

File Photo: AFP

ഇന്ദോര്‍: പരിക്കിനെത്തുടര്‍ന്ന് ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തിയേക്കും. ബുംറയ്ക്ക് പകരക്കാരനായി ഷമിയെ പരിഗണിക്കുന്നുവെന്ന സൂചനയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നല്‍കുന്നത്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് റിസര്‍വ് ഫാസ്റ്റ് ബൗളര്‍മാരാണുള്ളത്. റിസര്‍വിലുള്ള ഷമിക്കും ദീപക് ചഹാറിനും പകരം മറ്റൊരാളെ പരിഗണിക്കാനുമിടയുണ്ട്.

'ബുംറയ്ക്ക് പകരക്കാരനെ തീരുമാനിക്കാന്‍ ഒക്ടോബര്‍ 15 വരെ സമയമുണ്ട്. സ്വാഭാവികമായും പരിഗണനയിലുള്ള പേര് ഷമിയുടേതാണ്. നിര്‍ഭാഗ്യവശാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഷമി ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ടീമിലേക്ക് പരിഗണിക്കുന്നത് ആലോചിക്കാന്‍ കഴിയും'- ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20യ്ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.



എന്നാല്‍, ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ പന്ത് എറിഞ്ഞ് പരിചയമുള്ളയാളെയാണ് പരിഗണിക്കുന്നത് എന്നായിരുന്നു രോഹിതിന്റെ പ്രതികരണം. അത് ആരാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷമേ ഇതില്‍ തീരുമാനം ഉണ്ടാവുകയൂള്ളൂവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ വിജയം നേടിയ രണ്ട് ടെസ്റ്റ് പരമ്പരകളിലടക്കം ഷമി ടീമില്‍ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷമി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ ഒരാളുമായിരുന്നു

Content Highlights: twenry 20 world cup 2022 mohammed shami will replace bumra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented