കാന്‍ബറ: ത്രിരാഷ്ട്ര വനിതാ ട്വന്റി-20യില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയുടെ രക്ഷകനായി ടിവി അമ്പയര്‍. ഫീല്‍ഡ് അമ്പയര്‍ തെറ്റായി ഔട്ട് വിളിച്ചപ്പോള്‍ അതു തിരുത്തി മന്ദാനയ്ക്ക് ജീവന്‍ തിരിച്ചുനല്‍കുകയായിരുന്നു ടിവി അമ്പയര്‍.
ഇന്ത്യയുടെ ഇന്നിങ്‌സിലെ രണ്ടാം ഓവറിലാണ് സംഭവം. മന്ദാന എഡ്ജ് ചെയ്ത പന്ത് നേരെ ചെന്നത് വിക്കറ്റ് കീപ്പറുടെ കൈയിലേക്കാണ്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ആമി എലന്‍ ജോണ്‍സ് പന്ത് കൈപ്പിടിയിലൊതുക്കി. പക്ഷേ ഇതിനിടയില്‍ നിയന്ത്രണം തെറ്റി താഴെ വീണ ആമിയുടെ ഗ്ലൗവില്‍ നിന്ന് പന്ത് വഴുതിപ്പോയി. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ടു വിളിച്ചു.
ഇതോടെ പ്രതിഷേധം രേഖപ്പെടുത്തിയശേഷം തിരിച്ചുനടന്ന മന്ദാന ബൗണ്ടറി ലൈനിന് അരികിലെത്തിയപ്പോഴേക്കും ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ ടിവി അമ്പയര്‍ ഇടപെട്ടു. മന്ദാന ഔട്ട് അല്ലെന്ന് വിധിച്ചു.
മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മൂന്നു പന്ത് ശേഷിക്കെ ഇന്ത്യ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തി. മന്ദാന 15 റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റേയം ഷെവാലി വര്‍മയുടേയും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഹര്‍മന്‍പ്രീത് 34 പന്തില്‍ പുറത്താകാതെ 42 റണ്‍സ് അടിച്ചു. ഷെവാലി വര്‍മ 30 റണ്‍സാണ് അക്കൗണ്ടിലെത്തിച്ചത്. നാല് പന്തില്‍ നാല് റണ്‍സ് വേണമെന്നെരിക്കെ 20-ാം ഓവറിലെ മൂന്നാം പന്ത് സിക്‌സിലേക്ക് പായിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ വിജയമുറപ്പിച്ചു. അഞ്ചു ഫോറും ഒരു സിക്‌സും ഹര്‍മന്‍പ്രീത് നേടി.
ആതിഥേയരായ ഓസ്‌ട്രേലിയയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. മൂന്ന് ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. കൂടുതല്‍ പോയിന്റുള്ള രണ്ടു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും.
Smriti Mandhana was given out but the decision was later overturned.
— ICC (@ICC) January 31, 2020
India are 22/0 after two overs and need 126 more to win.#ENGvINDpic.twitter.com/tusTTxfvtF
Content Highlights: TV Umpire Comes To Smriti Mandhana's Rescue After Being Given Out By On Field Umpire