അരങ്ങേറ്റം ഗംഭീരം, 42 പന്തുകളില്‍ നിന്ന് 19 റണ്‍സ്! ഋതുരാജിനെ ട്രോളി ആരാധകര്‍


Photo: PTI

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ഋതുരാജ് ഗെയ്ക്‌വാദിനെ ട്രോളി ആരാധകര്‍. ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയ ഋതുരാജിന് ഓര്‍മിക്കാന്‍ ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളാണ് ഗ്രൗണ്ടില്‍ നടന്നത്. വണ്‍ ഡൗണായി ക്രീസിലെത്തിയിട്ടും വേണ്ടവിധത്തില്‍ ഫോം കണ്ടെത്താന്‍ താരത്തിനായില്ല.

അരങ്ങേറ്റ മത്സരത്തില്‍ 42 പന്തുകളില്‍ നിന്ന് 19 റണ്‍സ് മാത്രമെടുത്ത ഋതുരാജിന്റെ ബാറ്റിങ്ങിലെ മെല്ലോപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഋതുരാജ് ഏറെ പന്തുകള്‍ പാഴാക്കിയതാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. അവസാന ഓവറുകളില്‍ മലയാളിതാരം സഞ്ജു സാംസണ്‍ അടിച്ചുതകര്‍ത്ത് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചെങ്കിലും വെറും ഒന്‍പത് റണ്‍സിനാണ് ടീം പരാജയപ്പെട്ടത്.



മുന്‍നിര ബാറ്റര്‍മാരെല്ലാം നിറം മങ്ങിയതാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണം. എന്നാല്‍ 42 പന്തുകള്‍ നേരിട്ട ഋതുരാജിനെയാണ് ആരാധകര്‍ നോട്ടമിട്ടിരിക്കുന്നത്. വെറും ഒരു ബൗണ്ടറി മാത്രമാണ് താരം നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഋതുരാജിന്റെ പ്രകടനത്തില്‍ ആരാധകര്‍ അസ്വസ്ഥരാണ്.

37 പന്തുകളില്‍ നിന്ന് 20 റണ്‍സ് മാത്രം നേടിയ ഇഷാന്‍ കിഷനെതിരെയും ആരാധകര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. കിഷനെയും ഋതുരാജിനെയും ഇന്ത്യയുടെ ടെസ്റ്റ്‌ ഓപ്പണര്‍മാരാക്കണമെന്നുവരെ ആരാധകര്‍ തമാശരൂപേണ കുറിച്ചു. മത്സരത്തില്‍ തോറ്റ ഇന്ത്യയ്ക്ക് അടുത്ത രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ പരമ്പര നേടാനാകൂ.

Content Highlights: ruturaj gaikwad, ruturaj batting, india vs south africa, sports news, cricket news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented