ജ്വലിച്ചുയര്‍ന്ന് ആവേശം; ഇന്ത്യന്‍ ടീമിന് സ്വീകരണം


വിവേക് ആര്‍.ചന്ദ്രന്‍

ടീമംഗമല്ലെങ്കിലും മുദ്രാവാക്യംവിളിയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് തിരുവനന്തപുരത്തുകാരനായ സഞ്ജുവിന്റെ പേരാണ്

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ ഹോട്ടലിലേക്കു പോകുന്നതിനായി ബസിൽ കയറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ കണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന ആരാധകർ

തിരുവനന്തപുരം: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരവിജയത്തിന്റെ സന്തോഷത്തിളക്കവുമായെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തലസ്ഥാനത്ത് രാജകീയ വരവേല്‍പ്പ്. കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ടീമാണ് തിങ്കളാഴ്ചയെത്തിയത്. പരമ്പരവിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടാനൊരുങ്ങുന്നത്.

തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ഹൈദരാബാദില്‍നിന്ന് കളിക്കാരുമായുള്ള വിമാനമെത്തിയത്. താരങ്ങളെക്കാത്ത് നേരത്തേതന്നെ ആരാധകരുടെ വന്‍നിര പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. താരങ്ങള്‍ക്ക് ബസിലേക്കു കയറുന്നതിനുള്ള വഴി പോലീസ് ബാരിക്കേഡ് കെട്ടി തിരിച്ചിരുന്നു.



ടീമംഗമല്ലെങ്കിലും മുദ്രാവാക്യംവിളിയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് തിരുവനന്തപുരത്തുകാരനായ സഞ്ജുവിന്റെ പേരാണ്. വിരാട് കോലിക്കും കിട്ടി ആവേശമേറെയുള്ള മുദ്രാവാക്യങ്ങള്‍. ബസിനുള്ളില്‍വച്ച് സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ ചിത്രം മൊബൈലില്‍ എടുത്തു കാണിച്ചതും ആരാധകര്‍ക്ക് ആവേശമായി.

ദീപക് ചാഹറാണ് ആദ്യം വിമാനത്താവളത്തില്‍നിന്നു പുറത്തേക്കുവന്നത്. തുടര്‍ന്ന് സൂര്യകുമാര്‍ യാദവും വിരാട് കോലിയുമെത്തി. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവരെത്തിയതോടെ കാത്തുനിന്ന ആരാധകരുടെ ആവേശം അണപൊട്ടി.

താരങ്ങള്‍ക്കു പോകാനുള്ള ബസിനു ചുറ്റും ക്യാമറകളുമായി യുവാക്കള്‍ നിറഞ്ഞു. രോഹിത് ശര്‍മ്മയും സൂര്യകുമാറുമെല്ലാം തിരിച്ചും ആരാധകരുടെ ചിത്രങ്ങള്‍ പകര്‍ത്തി. ഇവര്‍ ഇത് സമൂഹമാധ്യമത്തിലും പങ്കുവെച്ചു. ബസിന്റെ മുന്‍ സീറ്റുകളില്‍ രോഹിതും വൈസ് ക്യാപ്റ്റന്‍ രാഹുലുമാണുണ്ടായിരുന്നത്. തൊട്ടുപിന്നില്‍ ദ്രാവിഡും കോലിയും ഇരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി രജിത് രാജേന്ദ്രന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ടി-20 മത്സരത്തിന്റെ ജോയന്റ് ജനറല്‍ കണ്‍വീനര്‍ ടി.എം.ഇക്ബാല്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളായ രാകേഷ് സതീഷ് എന്നവരും വിമാനത്താവള അധികൃതരും ചേര്‍ന്ന് വിമാനത്താവളത്തില്‍ ടീമിനെ സ്വീകരിച്ചു.

കോവളത്തെ ടീം താമസിക്കുന്ന ഹോട്ടല്‍ ലീലയില്‍ പരമ്പരാഗത രീതിയിലാണ് സ്വീകരണമൊരുക്കിയിരുന്നത്. പുഷ്പവൃഷ്ടി നടത്തി, തിലകം ചാര്‍ത്തി, ഹാരമണിയിച്ച് ടീം അംഗങ്ങളെ ഹോട്ടലില്‍ സ്വീകരിച്ചു. കഥകളിരൂപങ്ങള്‍ സ്വീകരണച്ചടങ്ങില്‍ അണിനിരന്നു. തിങ്കളാഴ്ച ടീം ഹോട്ടലിനു പുറത്തിറങ്ങിയില്ല. ചൊവ്വാഴ്ച കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ പരിശീലനത്തിനെത്തും.

Content Highlights: trivandrum welcomes Indian cricket team


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented