ഡ്യൂണ്‍ഡിന്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വെറും 131 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 21.2 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0 ന് മുന്നിലെത്തി.

8.5 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബോള്‍ട്ടാണ് കളിയിലെ താരം. 27 റണ്‍സെടുത്ത മഹ്മുദുള്ളയും 23 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 19 റണ്‍സ് നേടിയ ലിറ്റണ്‍ ദാസും മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡിനായി ഹെൻ​റി നിക്കോള്‍സ് 49 റണ്‍സ് നേടി പുറത്താവാതെ നിന്നും. 38 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 27 റണ്‍സ് നേടിയ ഡേവോണ്‍ കോണ്‍വെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ്, ഹസ്സന്‍ മഹ്മൂദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

Content Highlights: Trent Boult, Martin Guptill Power New Zealand To Emphatic Win In 1st ODI