photo: twitter/ICC
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ ശക്തമായ നിലയിലാണ് ഓസീസ്. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ 2-ല്‍ നില്‍ക്കേ റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ പുറത്തായി. 43 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടേയും 26 റണ്‍സെടുത്ത മാര്‍നസ് ലബുഷെയിനിന്റേയും വിക്കറ്റുകള്‍ കൂടി ഓസീസിന് നഷ്ടമായി. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും ഓസീസിനെ ശക്തമായ നിലയിലെത്തിച്ചു.
76-3 എന്ന നിലയില്‍ നിന്ന് സ്മിത്ത്-ഹെഡ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 300 കടത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന് കരുത്തായത്. സെഞ്ചുറി പ്രകടനത്തോടെ ട്രാവിസ് ഹെഡ് പുതിയൊരു റെക്കോഡും കരസ്ഥമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
ട്രാവിസ് ഹെഡിന്റെ ആറാം ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു ഓവലിലേത്. ഇന്ത്യയ്‌ക്കെതിരേ ആദ്യമായാണ് താരം ടെസ്റ്റ് സെഞ്ചുറി നേടുന്നത്. 2021-ലെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആര്‍ക്കും മൂന്നക്കം തികയ്ക്കാനായിരുന്നില്ല.
Content Highlights: Travis Head Becomes First Cricketer To Achieve Unique Feat With Ton In WTC Final
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..