
Photo: AP
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരം വിരാട് കോലി. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ കോലി ഏഴാമതെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് കോലിയ്ക്ക് തുണയായത്.
ഈയിടെ അവസാനിച്ച ആഷസ് പരമ്പരയില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഓസീസ് താരം ട്രാവിസ് ഹെഡാണ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തിയത്. ഏഴുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹെഡ് അഞ്ചാം സ്ഥാനത്തെത്തി. ഹെഡിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിക്കൊണ്ട് ഹെഡ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ആദ്യ പത്തില്‍ വിരാട് കോലിയെക്കൂടാതെ രോഹിത് ശര്‍മയും ഇടം നേടിയിട്ടുണ്ട്. ട്രാവിസ് ഹെഡിനൊപ്പം അഞ്ചാം സ്ഥാനം പങ്കിടുകയാണ് രോഹിത്. ഓസ്ട്രേലിയയുടെ മാര്‍നസ് ലബൂഷെയ്നാണ് പട്ടികയില്‍ ഒന്നാമത്. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ രണ്ടുമുതല്‍ നാലുവരെയുളള സ്ഥാനങ്ങളിലുണ്ട്.
ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ബുംറ പത്താം സ്ഥാനം സ്വന്തമാക്കി. ഇന്ത്യയുടെ രവിചന്ദ്ര അശ്വിന് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുണ്ട്. പാറ്റ് കമ്മിന്‍സാണ് ഒന്നാമത്.
Content Highlights: Travis Head attains career-best 5th rank, Virat Kohli moves up two places to 7th spot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..