'സൈമണ്ട്‌സ് കാറിനുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു, രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല'


1 min read
Read later
Print
Share

സൈമണ്ട്‌സിന്റെ കാറപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Photo: Getty Images

മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ആന്‍ഡ്രൂ സൈമണ്ട്‌സ് ലോകത്തോട് വിടപറഞ്ഞത്. മരണം കാറപകടത്തിന്റെ രൂപത്തില്‍ സൈമണ്ട്‌സിനെ കവര്‍ന്നെടുത്തു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡിലാണ് സൈമണ്ട്‌സിന് അപകടമുണ്ടായത്.

സൈമണ്ട്‌സ് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി വന്ന ക്വീന്‍സ്‌ലന്‍ഡ് സ്വദേശിയായ വൈലോണ്‍ ടൗണ്‍സണാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. അപകടത്തില്‍പ്പെട്ട സൈമണ്ട്‌സിനെ ആദ്യമായി കണ്ടതും രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചതും ടൗണ്‍സണായിരുന്നു. നൈന്‍ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമമാണ് ടൗണ്‍സണിന്റെ വാക്കുകള്‍ ലോകത്തിന് മുന്നിലെത്തിച്ചത്. പരിക്കേറ്റ് കിടക്കുന്നത് സൈമണ്ട്‌സാണെന്ന് ടൗണ്‍സണിന് ആദ്യം മനസ്സിലായിരുന്നില്ല.

' സൈമണ്ട്‌സ് കാറിനുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കാറില്‍നിന്ന് അദ്ദേഹത്തെ പുറത്തേക്കെടുത്ത് കിടത്തി കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന് അനക്കമുണ്ടായിരുന്നില്ല'- ടൗണ്‍സണ്‍ പറഞ്ഞു.

Also Read

ഞാനാ മുടിയിലൊന്ന് തൊടട്ടേ? ആൻഡ്രുവിന്റെ ...

ഹീറോ... വില്ലൻ... ഓൾറൗണ്ടർ

ടൗണ്‍സണ്‍ വിളിച്ചയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും സൈമണ്ട്‌സിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സൈമണ്ട്‌സിന്റെ കാറപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

198 ഏകദിനങ്ങളില്‍ നിന്നായി സൈമണ്ട്‌സ് 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Content Highlights: andrew symonds, symonds death, symonds car accident reason, sports, cricket

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dukes ball

2 min

ഓവലില്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയാകുമോ ഡ്യൂക്‌സ് ബോള്‍? അറിയാം പന്തിന്റെ ചില പ്രത്യേകതകള്‍

Jun 7, 2023


indian cricket team

2 min

ആരംഭിക്കുന്നു, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ, തീവ്രപരിശീലനവുമായി ഇന്ത്യന്‍ താരങ്ങള്‍

Jun 6, 2023


rohit vs cummins

3 min

തീപാറും കലാശപ്പോര്! ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം

Jun 7, 2023

Most Commented