അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചു


1 min read
Read later
Print
Share

ഓസ്‌ട്രേലിയയില്‍ ബി.ബി.എല്‍ കളിക്കാനായി എത്തിയപ്പോഴാണ് താരത്തിന് കോവിഡ് പിടികൂടുന്നത്.

മുജീബുർ റഹ്മാൻ | Photo: |twitter.com|Mujeeb_R88

ക്വീന്‍സ്ലന്‍ഡ്: അഫ്ഗാനിസ്താന്റെ സ്പിന്നര്‍ മുജീബുര്‍ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ ബി.ബി.എല്‍ കളിക്കാനായി എത്തിയപ്പോഴാണ് താരത്തിന് കോവിഡ് പിടികൂടുന്നത്. ബി.ബി.എല്ലില്‍ ബ്രിസ്‌ബേന്‍ ഹീറ്റിനുവേണ്ടിയാണ് താരം കളിക്കുന്നത്.

ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച താരത്തെ ക്വീന്‍സ്ലന്‍ഡിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 കാരനായ മുജീബ് നിലവില്‍ ലോക രണ്ടാം നമ്പര്‍ ട്വന്റി 20 ബൗളറാണ്. കഴിഞ്ഞ ആഴ്ചയാണ് താരം ഓസ്‌ട്രേലിയയിലെത്തുന്നത്.

വിശ്രമത്തിലായതിനാല്‍ മുജീബിന് ബി.ബി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും.

Content Highlights: Top Afghan spinner in hospital after testing positive for Covid-19

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
india vs australia

4 min

പിടിമുറുക്കി ഓസ്‌ട്രേലിയ, രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ചിന് 151 റണ്‍സ്

Jun 8, 2023


ind vs aus

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരുനേടും? വൈറലായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവചനം

Jun 8, 2023


photo: twitter/ICC

1 min

ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി; പുതിയ റെക്കോഡുമായി ട്രാവിസ് ഹെഡ്

Jun 7, 2023

Most Commented