ക്വീന്‍സ്ലന്‍ഡ്: അഫ്ഗാനിസ്താന്റെ സ്പിന്നര്‍ മുജീബുര്‍ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ ബി.ബി.എല്‍ കളിക്കാനായി എത്തിയപ്പോഴാണ് താരത്തിന് കോവിഡ് പിടികൂടുന്നത്. ബി.ബി.എല്ലില്‍ ബ്രിസ്‌ബേന്‍ ഹീറ്റിനുവേണ്ടിയാണ് താരം കളിക്കുന്നത്.
ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച താരത്തെ ക്വീന്‍സ്ലന്‍ഡിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 കാരനായ മുജീബ് നിലവില്‍ ലോക രണ്ടാം നമ്പര്‍ ട്വന്റി 20 ബൗളറാണ്. കഴിഞ്ഞ ആഴ്ചയാണ് താരം ഓസ്‌ട്രേലിയയിലെത്തുന്നത്.
വിശ്രമത്തിലായതിനാല്‍ മുജീബിന് ബി.ബി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും.
Content Highlights: Top Afghan spinner in hospital after testing positive for Covid-19