വിരാട് കോലിക്ക് കീഴില്‍ വിജയങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ ടീമിനെ നേരിടാന്‍ പുതിയ തന്ത്രവുമായാണ് ഓസീസ് ടീം ഇന്ത്യന്‍ മണ്ണില്‍ കളിക്കാനെത്തുന്നത്. നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി പതിനാറംഗ ടീമിനെ പ്രഖ്യാപിച്ച ഓസ്‌ട്രേലിയ ഇന്ത്യയിലെ പിച്ചുകളില്‍ പിടിച്ചു നില്‍ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളുമെടുത്തു കഴിഞ്ഞു. അതിന് കൂട്ടായി അവരുടെ ടീമിനൊപ്പം ഒരു മുന്‍ ഇന്ത്യന്‍ താരവുമുണ്ട്. മുൻഇന്ത്യൻ ബാറ്റ്സ്മാനും  പാര്‍ട് ടൈം ബൗളറുമായിരുന്ന എസ്. ശ്രീറാം. ഫെബ്രുവരിയില്‍ ആംരഭിക്കുന്ന പരമ്പരയില്‍ ഓസീസിന് സിപിന്‍ തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് ശ്രീറാമാണ്.

ഇന്ത്യക്കായി എട്ടു ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ശ്രീറാം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയും ഇന്ത്യയും സന്ദര്‍ശിച്ച ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ടിട്വന്റി ലോകകപ്പ് കളിച്ച ഓസീസ് ടീമിനൊപ്പം സഹപരിശീലകനായാണ് ഇതിന് മുൻപ് ശ്രീറാം ഇന്ത്യയില്‍ വന്നത്.

ഫെബ്രുവരി 23ന് പുണെയിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. പുതുമുഖം മിച്ചല്‍ സ്വാപ്‌സണ്‍, നഥാന്‍ ലിയോണ്‍, ആഷ്റ്റണ്‍ അഗാര്ഡസ സ്റ്റീവ് ഓ കീഫെ എന്നിവരാണ് ഓസീസ് ടീമിലെ സ്പിന്നര്‍മാര്‍. ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്‍ ബൗളറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസറുടെ സേവനവും ഓസീസ് തേടിയിട്ടുണ്ട്. ഇന്ത്യയില്‍ മൂന്ന് ടെസ്റ്റ് പരമ്പരകള്‍ കളിച്ച പനേസര്‍ 28 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.