കാന്‍ബറ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തുമായുള്ള സ്ലെഡ്ജിങ്ങിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍. ഇപ്പോഴിതാ ശ്രീലങ്കക്കെതിരായ പരമ്പരയിലും പെയ്ന്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് പെയ്ന്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിയത്. ജോ ബേണ്‍സ്, ട്രാവിസ് ഹെഡ്, കുര്‍ട്ടിസ് പാറ്റേഴ്‌സണ്‍ എന്നിവരുടെ സെഞ്ചുറി മികവില്‍ കുറ്റന്‍ സ്‌കോറിലേക്ക് കുതിക്കുമ്പോള്‍ സ്വയം അര്‍ധ സെഞ്ചുറി തികയ്ക്കാന്‍ കാത്തുനില്‍ക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് പെയ്ന്‍ ഞെട്ടിച്ചത്. ഓസീസ് ഡിക്ലറേഷന്റെ സമയത്ത് 45 റണ്‍സുമായി പെയ്ന്‍ ക്രീസിലുണ്ടായിരുന്നു.

അഞ്ചിന് 534 എന്ന സ്‌കോറിനാണ് ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഈ സമയം 114 റണ്‍സുമായി പാറ്റേഴ്‌സണും പെയ്‌നിനൊപ്പം ക്രീസിലുണ്ടായിരുന്നു. 

വ്യക്തിഗത നേട്ടത്തിനു നില്‍ക്കാതെ ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്‍കിയ പെയ്‌നിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. നിരവധി പേരാണ് ഓസീസ് ക്യാപ്റ്റനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിസ്വാര്‍ഥനായ താരമെന്നാണ് പലരും പെയ്‌നിനെ വിശേഷിപ്പിക്കുന്നത്.

tim paine s remarkable act selflessness stuns cricket world

 

tim paine s remarkable act selflessness stuns cricket world

Content Highlights: tim paine s remarkable act selflessness stuns cricket world