ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റിനിടയില്‍ ദേഷ്യം നിയന്ത്രിക്കാനാവാതെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. ഫീല്‍ഡിങ് പൊസിഷന്‍ മാറ്റുന്നതിനിടയിലാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ടിം പെയ്‌നിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഫീല്‍ഡറെ തെറി വിളിക്കുന്ന പെയ്‌നിന്റെ വീഡിയോ നിരവധി ആരാധകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ടെസ്റ്റിന്റെ ഒന്നാം ദിനം ആയിരുന്നു സംഭവം. പെയ്ന്‍ കയറി നില്‍ക്കാന്‍ പറഞ്ഞത് ആദ്യം ഫീല്‍ഡര്‍ കേട്ടില്ല. ഇതോടെ പെയ്‌നിന് ദേഷ്യം വന്നു. പിന്നീട് തെറി വിളിച്ചാണ് ഫീല്‍ഡറോട് കയറി നില്‍ക്കാന്‍ പറഞ്ഞത്. 

ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നാലാം ടെസ്റ്റ് വിജയിച്ച് ഓസ്‌ട്രേലിയ നേരത്തെ തന്നെ കിരീടം നേടിയിരുന്നു. 285 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. ഇതോടെ ഓസീസ് 2-1ന്റെ ലീഡ് നേടി.

Content Highlights: Tim Paine Abuse Teammate Ashes Test 2019