ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ടിക്കറ്റുവിൽപ്പന ഇന്നുമുതൽ


രാത്രി 7.30 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി ടിക്കറ്റ് ലഭിക്കും

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28-ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുവിൽപ്പന തിങ്കളാഴ്ച തുടങ്ങും. വൈകീട്ട് 6.30-ന് തിരുവനന്തപുരം താജ് വിവാന്തയിൽ നടനും എം.പിയുമായ സുരേഷ്ഗോപി ടിക്കറ്റുവിൽപ്പന ഉദ്ഘാടനം ചെയ്യും.

കെ.സി.എ. പ്രസിഡന്റ് സജൻ കെ. വർഗീസ് അധ്യക്ഷനാകും. ടി 20 മത്സരത്തിന്റെ ടീസർ വീഡിയോയുടെ പ്രകാശനം പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസണെ ചടങ്ങിൽ ആദരിക്കും.

മത്സരത്തിന്റെ ബാങ്കിങ് പാർട്ണറായ ഫെഡറൽബാങ്കുമായും ടിക്കറ്റിങ് പാർട്ണറായ പേടിഎം ഇൻസൈഡറുമായും മെഡിക്കൽ പാർട്ണറായ അനന്തപുരി ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറും. ബി.സി.സി.ഐ. ജോയന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ. സെക്രട്ടറി ശ്രീജിത്ത് വി. നായർ, ജോയന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ, ടി 20 മത്സരത്തിന്റെ ജനറൽകൺവീനർ വിനോദ് എസ്‌. കുമാർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7.30 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്ക് ഉടന്‍ പ്രഖ്യാപിക്കും.

Content Highlights: india vs south africa, trivandrum t20 cricket tickets, india vs south africa tickets online, bcci


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented