Photo Credit: Getty Images
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ബാറ്റിങ്ങില്‍ ഫോമിലേക്കെത്തനായില്ല. 12 പന്ത് നേരിട്ട ക്യാപ്റ്റന് ഒമ്പത് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ കോലി സെഞ്ചുറിയില്ലാതെ തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയും പൂര്‍ത്തിയാക്കി. നേരത്തെ വിന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയും കോലിക്ക് സെഞ്ചുറി നേടാനായിരുന്നില്ല. എട്ട് വര്‍ഷത്തിന് ശേഷമാണ് കോലി തുടര്‍ച്ചയായ മൂന്ന് പരമ്പരകളില്‍ സെഞ്ചുറി നേടാതിരിക്കുന്നത്.
2012-13 സീസണില്‍ പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയും ചാമ്പ്യന്‍സ് ട്രോഫിയിലും കോലി സെഞ്ചുറി നേടിയില്ല. 51, 15, 9 എന്നിങ്ങനെയാണ് പരമ്പരയില്‍ കോലിയുടെ പ്രകടനം. ശരാശരി 25 റണ്‍സ് മാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു പരമ്പരയില്‍ കോലിയുടെ ഏറ്റവും മോശം ശരാശരിയാണിത്. 2015-ല്‍ ബംഗ്ലാദേശിനെതിരേ 16.33 റണ്‍സ് ശരാശരിയില്‍ അവസാനിപ്പിച്ചതായിരുന്നും മോശം പ്രകടനം.
Content Highlights: three consecutive series without centuries for kohli
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..