ഇന്ത്യയുടെ അടിയ്ക്ക് ഇംഗ്ലണ്ടിന്റെ തിരിച്ചടി, മൂന്നാം ഏകദിനം നിര്‍ണായകം


ഒരാള്‍ക്കും 30 റണ്‍സ് പോലും തികക്കാനായില്ലെന്നത് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ദുരന്തം വ്യക്തമാക്കുന്നു

Photo: AP

ലോര്‍ഡ്സ്: അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്ന പ്രയോഗം പലപ്പോഴും കൃത്യമാകണമെന്നില്ല. എന്നാല്‍, രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത് ഇതേ രീതിയിലാണ്. ആദ്യ ഏകദിനത്തില്‍ ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യ ജയിച്ചത് 10 വിക്കറ്റിന്. രണ്ടാം ഏകദിനത്തില്‍ റീസ് ടോപ്ളി ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് ജയിച്ചത് 100 റണ്‍സിന്. രണ്ട് ബൗളര്‍മാരും കളിയിലെ താരങ്ങളായി.

രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യയുടെ മറുപടി 38.5 ഓവറില്‍ 146 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍, ഇക്കുറി 49 ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ അവര്‍ക്കായി. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. ഇത്തവണ 10 വിക്കറ്റും വീഴ്ത്തി. ഓവലില്‍ നാല് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍, ലോര്‍ഡ്സില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല.

ഒരാള്‍ക്കും 30 റണ്‍സ് പോലും തികക്കാനായില്ലെന്നത് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ദുരന്തം വ്യക്തമാക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും 29 റണ്‍സ് വീതം നേടി. സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. പരിക്കുകാരണം ആദ്യമത്സരം കളിക്കാതിരുന്ന വിരാട് കോലിയില്‍, ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ ചില മിന്നലാട്ടങ്ങള്‍ കണ്ടു. എന്നാല്‍, മൂന്ന് ഫോറടക്കം 16 റണ്‍സടിച്ച് ഓഫ്സൈഡിലെ സമീപകാല ദൗര്‍ബല്യത്തില്‍ കുടുങ്ങി പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഋഷഭ് പന്തും മടങ്ങിയത് പൂജ്യത്തിന്. നിര്‍ണായകമായ അവസാന ഏകദിനം ഞായറാഴ്ചയാണ്.

Content Highlights: india vs england, indian cricket, ind vs eng, cricket news, malayalam sports, sports news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented