റമീസ് രാജ | Photo: AP
കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗിനെ (പിഎസ്എല്‍) നവീകരിക്കുമെന്ന പ്രഖ്യാപനവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. ലോകത്തെ ഏറ്റവും സമ്പന്നമായ ലീഗ് എന്ന നിലയില്‍ ഐപിഎല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങളാണ് റമീസ് രാജ മുന്നോട്ടുവെയ്ക്കുന്നത്. കളിക്കാരെ ടീമിലെത്തിക്കാന്‍ ഐപിഎല്‍ മാതൃകയില്‍ താരലേലം നടത്തുന്നതാണ് പ്രധാനമാറ്റം. നിലവില്‍ ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെയാണ് പിഎസ്എല്ലില്‍ താരങ്ങളെയെടുക്കുന്നത്.
പിഎസ്എല്‍ സാമ്പത്തികപുരോഗതി കൈവരിക്കുന്നതോടെ ആരാണ് ഐപിഎല്‍ കളിക്കാന്‍ പോകുന്നതെന്ന് കാണാമെന്നും റമീസ് രാജ വെല്ലുവിളിച്ചു. ഇഎസ്പിന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റമീസ്.
സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന പിസിബിയെ കര കയറ്റാന്‍ പിഎസ്എല്ലിന് സാധിക്കുമെന്നാണ് റമീസിന്റെ വിലയിരുത്തല്‍. നിലവില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ പിഎസ്എല്ലും ഐസിസി ഫണ്ടിങ്ങുമാണ്. അതേസമയം കൂടുതല്‍ പണമിറക്കാനുള്ള റമീസ് രാജയുടെ നിര്‍ദേശത്തോട് പിഎസ്എല്‍ ഉടമകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
Content Highlights: Then we'll see who goes to play the IPL says PCB chairman Ramiz Raja
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..