കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യന്‍ ടീമിന്റെ പരിശീലനം


കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും

തിരുവനന്തപുരം: ആരാധകരെ ത്രസിപ്പിക്കുന്ന തകര്‍പ്പനടികളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കാര്യവട്ടത്തെ പരിശീലനം കാണാനെത്തിയവര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് പരിശീലനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ സ്പോര്‍ട്സ് ഹബ്ബിലെത്തിയത്. സ്റ്റേഡിയത്തിനകത്തും പുറത്തും താരങ്ങളെ കാണാനായി യുവാക്കള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

നെറ്റ്‌സില്‍ പരിശീലനത്തിന് ആദ്യമെത്തിയത് വിരാട് കോലിയാണ്. ബൗണ്ടറിക്കു മുകളിലൂടെ പന്ത് പായിച്ചുകൊണ്ട് കോലി തുടങ്ങിയ പരിശീലനം നായകന്‍ രോഹിത് ശര്‍മയും മധ്യനിര താരം സൂര്യകുമാര്‍ യാദവും യുവതാരം റിഷഭ് പന്തുമെല്ലാം തുടര്‍ന്നു. ഇതോടെ സ്‌റ്റേഡിയത്തിലുണ്ടായിരുന്നവരെല്ലാം ഗാലറികളില്‍ നിരന്നു. രോഹിതിന് ജസ്പ്രീത് ബുംറയും യുവതാരം അര്‍ഷ്ദീപ് സിങ്ങുമാണ് പന്തെറിഞ്ഞുകൊടുത്തത്. ബുധനാഴ്ചത്തെ വെടിക്കെട്ടിനു മുന്നോടിയായെന്നപോലെ രോഹിത് അര്‍ഷ്ദീപിന്റെ പന്തുകളെ ഗാലറിയിലെത്തിച്ചു.

തുടര്‍ന്നെത്തിയത് യുവതാരം റിഷഭ് പന്തായിരുന്നു. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.

ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനെത്തുന്നതിനു മുമ്പുതന്നെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ഡേവിഡ് മില്ലറും ക്വിന്റണ്‍ ഡി കോക്കുമായിരുന്നു കൂറ്റനടികള്‍ക്കു മുതിര്‍ന്നത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ മലയാളി നെറ്റ് ബൗളര്‍മാരുടെ സഹായമാണ് തേടിയത്. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ജെ, ലുങ്കി എന്‍ഗിഡി എന്നിവര്‍ നെറ്റ്‌സില്‍ പരിശീലിച്ചപ്പോള്‍ ബൗളര്‍മാരായ കേശവ് മഹാരാജ്, ടബ്രിസ് ഷംസി എന്നിവര്‍ ഫീല്‍ഡിങ് പരിശീലനത്തിനു മാത്രമാണ് സമയം ചെലവഴിച്ചത്. ദക്ഷിണാഫ്രിക്കന്‍ ടീം തിങ്കളാഴ്ചയും പരിശീലനം നടത്തിയിരുന്നു.

Content Highlights: The training of the Indian cricket team is a feast for the eyes of fans in karyavattom


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented