ന്യൂഡല്‍ഹി: ഒരു പേരിലെന്തിരിക്കുന്നു എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വാഷിങ്ടണ്‍ സുന്ദറിനോട് ചോദിക്കരുത്. ആ പേരില്‍ പലതുമിരിക്കുന്നു. ക്രിക്കറ്റ് കളിക്കാരനായ അച്ഛന്, അച്ഛന്റെ കളിയെ സ്നേഹിച്ച് കുടുംബത്തിന് തുണയായ പി.ഡി. വാഷിങ്ടണ്‍ എന്ന പഴയ പട്ടാളക്കാരന്, അച്ഛനും വാഷിങ്ടണും തമ്മിലുള്ള ഹൃദയബന്ധം... അങ്ങനെ പലതും.
1990-കളില്‍ തമിഴ്നാട് ഫസ്റ്റ് ഡിവിഷന് ക്രിക്കറ്റില്‍ തിളങ്ങിയ ഓള്‍റൗണ്ടറായിരുന്നു വാഷിങ്ടണിന്റെ അച്ഛന് എം. സുന്ദര്‍. ചെന്നൈയിലെ ആല്‍വാര്‍പേട്ട് ഗ്രൗണ്ടില്‍ സുന്ദറിന്റെ കളികാണാന്‍ പി.ഡി. വാഷിങ്ടണ്‍ എന്ന വിമുക്തഭടന് സ്ഥിരമായി എത്തിക്കൊണ്ടിരുന്നു. കളിയെ പ്രോത്സാഹിപ്പിച്ചെന്നു മാത്രമല്ല, സുന്ദറിന് പഠിക്കാനുള്ള സാമ്പത്തികസഹായവും ആത്മവിശ്വാസവും പകര്‍ന്നു. സുന്ദറിന്റെ വളര്‍ച്ചയില്‍ അദ്ദേഹം അതിയായി സന്തോഷിച്ചു. കുടുംബത്തിലെ ഒരംഗംപോലെയായി.
1999-ല്‍ വാഷിങ്ടണ്‍ മരിച്ച് കുറച്ചുമാസങ്ങള്‍ക്കുശേഷമാണ് സുന്ദറിന് ഒരു മകന് ജനിച്ചത്. പ്രസവിച്ച ഉടന്‍ കുട്ടിക്ക് പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് സുന്ദര്‍ മകന് ശ്രീനിവാസന് എന്ന് പേരുവിളിച്ചു. പിന്നീട്, ദൈവതുല്യനായ വാഷിങ്ടണ്‍ എന്ന വലിയ മനുഷ്യനെ ഓര്‍ത്തു. അങ്ങനെ വാഷിങ്ടണ്‍ സുന്ദര്‍ എന്ന് പേരുമാറ്റി. സുന്ദറിന് സാധിക്കാത്തത് മകന് നേടി.
Content Highlights: The reason behind Washington Sundar's unique name
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..