കാബൂള്‍: അടുത്തമാസം ശ്രീലങ്കയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഫ്ഗാനിസ്താന്‍ - പാകിസ്താന്‍ ഏകദിന പരമ്പര മാറ്റിവെച്ചു. തിങ്കളാഴ്ച പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്തെ സര്‍ക്കാരിന്റെ തകര്‍ച്ചയും താലിബാന്‍ ഭരണം പിടിച്ചെടുത്തതുമൂലമുണ്ടായ പ്രശ്‌നങ്ങളും കാരണം അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരമ്പര മാറ്റിവെയ്ക്കാന്‍ പിസിബിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. 2022-ലേക്കാണ് പരമ്പര മാറ്റിവെച്ചിരിക്കുന്നത്. 

കളിക്കാരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളും അഫ്ഗാനിസ്താനില്‍ നിന്ന് നിലവില്‍ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതുമാണ് പരമ്പര മാറ്റിവെയ്ക്കാന്‍ കാരണമെന്നാണ് പിസിബി പറയുന്നത്. മത്സരം സംപ്രേക്ഷണം ചെയ്യാനുള്ള സൗകര്യങ്ങളുടെ കുറവും ഇതിന് കാരണമായെന്നും പിസിബി ചൂണ്ടിക്കാട്ടി.

The one-day series between Pakistan and Afghanistan has been postponed

യു.എ.ഇയില്‍ ഐപിഎല്‍ രണ്ടാം പാദത്തിന് തുടക്കമാകുന്നതോടെയാണ് പരമ്പരയ്ക്കുള്ള വേദി ശ്രീലങ്കയിലേക്ക് മാറ്റിയത്. ശ്രീലങ്കയിലെ ഹംബന്‍ടോട്ടയില്‍ സെപ്റ്റംബര്‍ 1 മുതല്‍ എട്ട് വരെ ആയിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്.

Content Highlights: The one-day series between Pakistan and Afghanistan has been postponed