ഇന്ത്യൻ ടീം | Photo: Reuters
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന രണ്ടു ട്വന്റി-20യിലും കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ കളിക്കില്ല. ഇവരുടെ ആ.ര്‍ടി.-പി.സി.ആര്‍. പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി.
ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് മത്സരങ്ങള്‍ നഷ്ടമാകുക. ഇവര്‍ക്ക് പകരം നെറ്റ് ബൗളര്‍മാരായ ഇഷാന്‍ പൊരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിങ്ങ്, സായ് കിഷോര്‍, സിമ്രജിത് സിങ്ങ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച്ച നടക്കേണ്ടിരിയിരുന്ന രണ്ടാം മത്സരം ബുധനാഴ്ച്ച രാത്രി എട്ടു മണിക്കാണ് ആരംഭിക്കുക. വ്യാഴാഴ്ച്ച പരമ്പരയിലെ അവസാന മത്സരവും നടക്കും. ആദ്യ ട്വന്റി-20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.
Content Highlights: The eight squad members who were sent into isolation for being Krunal's close contacts
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..